അഭയ: പ്രധാനസാക്ഷിയെ കാണാനില്ലെന്ന് സൂചന
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നിര്‍ണായക സാക്ഷി വിദേശത്തേയ്‌ക്കു കടന്നതായി സൂചന.
അഭയ: കൊല്ലപ്പെടുമ്പോള്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയിരുന്നു ഇവര്‍ക്ക് സഭയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലത്രേ. കോട്ടയത്തെ ഒരു കോളെജില്‍ ചേര്‍ന്ന ഇവര്‍. അഭയ കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണത്രേ ഹോസ്‌റ്റലില്‍ താല്‍ക്കാലിക അന്തേവാസിയായി എത്തിയത്.
ഇവരുടെ പേരും വിലാസവും ഹോസ്‌റ്റല്‍ രേഖകളിലില്ല. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ച് കൂടുതല്‍ അറിയാനും സിബിഐയ്‌ക്ക് കഴിയുന്നില്ല. അഭയ കൊല്ലപ്പെട്ട അന്നുതന്നെ ഇവര്‍ ഹോസ്‌റ്റല്‍ വിട്ടുപോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ സൂചന.
പിന്നീട് കോട്ടയെത്തെ ബന്ധുവീട്ടില്‍ താമസിച്ചാണത്രേ പഠനം പൂര്‍ത്തിയാക്കിയത്. സഹപാഠികള്‍ക്കും ഇപ്പോള്‍ ഇവരെക്കുറിച്ച് അറിയില്ല. ഇവര്‍ പഠിച്ച കോളെജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുണ്ടാക്കിയ വെബ്‌സൈറ്റില്‍ ഇവരെക്കുറിച്ച് വിവരങ്‌ഹള്‍ ഉണ്ടായിരുന്നുവത്രേ.
എന്നാല്‍ നവംബര്‍ 19ന് ഫാദര്‍ കോട്ടൂര്‍, പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്‌റ്റ് ചെയ്‌തതിന് ശേഷം ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നുവെന്നാണ് സൂചന.












Click it and Unblock the Notifications