മൂന്നാം ബദല്‍ ചാപിള്ളയായി: ചെന്നിത്തല
തിരുവനന്തപുരം: ബിഎസ്‌പിയുമായി ചേര്‍ന്ന് മൂന്നാം ബദലുണ്ടാക്കാന്‍ നടന്ന നേതാക്കളുടെ മോഹം കൊച്ചിയില്‍ വച്ച് ചാപിള്ളയായെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കേന്ദ്രത്തില്‍ മൂന്നാം ബദല്‍ കൊണ്ടുവരാനുള്ള ഇടതിന്റെ ശ്രമം ബിജെപിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും എതിരായ ബദലിന് ആളെക്കിട്ടാനില്ല. സിപിഎം മാടിവിളിച്ചിട്ടും കക്ഷികളൊന്നും മൂന്നാം ബദലുണ്ടാക്കാന്‍ വരുന്നില്ല- അദ്ദേഹം പറഞ്ഞു.
ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സേവ് കേരള കാംപെയിന്‍ ജനുവരി 15ന് തുടങ്ങുമെന്ന് ചെന്നിത്തല അറിയിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വാര്‍ഡ് തലം മുതല്‍ വ്യാപക പ്രചാരണം നടത്തുമെന്നും ഫെബ്രുവരി എട്ടിന് കേരള രക്ഷാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications