Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുതിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമില്ല: കാരാട്ട്

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി (ബിഎസ്‌പി)യുമായി തിരഞ്ഞെടുപ്പ്‌ സഖ്യം ഉണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എന്നാല്‍ ബിഎസ്പിയുമായി അവരുമായി പൊതുപ്രശ്‌നങ്ങളില്‍ സഹകരിക്കുമെന്ന് കാരാട്ട് വ്യക്തമാക്കി.

പല പ്രധാന പ്രശ്‌നങ്ങളിലും യോജിച്ച നിലപാടെടുക്കുന്നതു സംബന്ധിച്ച്‌ ബിഎസ്‌പിയുമായി സിപിഎം ചര്‍ച്ച നടത്തിവരികയാണ്‌. കോണ്‍ഗ്രസ്സിതര-ബിജെപി ഇതര രാഷ്‌ട്രീയ ക്യാമ്പിലെ അംഗങ്ങളായാണ്‌ ബിഎസ്പിയെ തങ്ങള്‍ കാണുന്നതെന്നും ഇക്കാര്യം ബിഎസ്‌പിയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഇടതുകക്ഷികള്‍ ഉയര്‍ത്തിക്കാട്ടിയ മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുമായി നടത്തിവന്ന ചര്‍ച്ചകള്‍ ഉദ്ദേശിച്ച നിലയില്‍ നീങ്ങിയില്ല എന്നാണു കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ 'മൂന്നാം ബദല്‍' യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകളും‌ ഈ വെളിപ്പെടുത്തലോടെ മങ്ങിയിരിക്കുകയാണ്.

മതേതരത്വം, സാമ്പത്തികനയം, വിദേശനയം എന്നീ മൂന്നു അടിസ്ഥാന നയങ്ങളില്‍ യോജിക്കുന്ന കക്ഷികളാണ്‌ പുതിയ കോണ്‍ഗ്രസിതര-ബി.ജെ.പി ഇതര കൂട്ടുകെട്ടിലുണ്ടാകുക. യുപിഎയില്‍ ഇപ്പോളുള്ള ഘടകകക്ഷികള്‍ പുറത്തുവന്നാല്‍ പുതിയ കൂട്ടുകെട്ടില്‍ ഉള്‍പ്പെടുത്തും.

വിവിധ സംസ്ഥാനങ്ങളില്‍ ഏതൊക്കെ സീറ്റുകളില്‍ സിപിഎം മത്സരിക്കണമെന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തുവെന്ന്‌ പ്രഖ്യാപിച്ചുവെങ്കിലും മൊത്തം എത്ര സീറ്റില്‍ സിപിഎം മത്സരിക്കുമെന്ന ചോദ്യത്തിന്‌ കാരാട്ട്‌ കൃത്യമായ മറുപടി നല്‍കിയില്ല. എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യം സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമമായി തീരുമാനിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി അടുത്ത മാസത്തില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗാളിലേയും കേരളത്തിലേയും തിരഞ്ഞെടുപ്പിനു മുന്‍പുള്ള രാഷ്ട്രീയസ്ഥിതി പാര്‍ട്ടി ചര്‍ച്ച ചെയ്തതായി കാരാട്ട് പറഞ്ഞു. ബംഗാളില്‍ നന്ദിഗ്രാം ചില പ്രാദേശിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇതു പരിശോധിക്കു- കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+