കോര്‍പ്പറേറ്റ് രാജാവിന്റെ ഉറക്കം ജയിലിലെ തറയില്‍
ഹൈദരാബാദ്: സമ്പന്നതയില്‍ ഉണ്ടും ഉറങ്ങിയും ജീവിച്ചവര്‍ ജയിലിലെ സാധാരണ തടവുകാര്‍ക്കൊപ്പം വെറും തറയില്‍ ഉറങ്ങുക ജയിലില്‍ കിട്ടുന്ന ചോറും പരിപ്പും കഴിയ്ക്കുക. രാജ്യത്തെ നാലാമത്തെ പ്രമുഖ ഐടി സ്ഥാപനമായ സത്യം കമ്പ്യൂട്ടേര്‍സിന്റെ മുന്‍ ചെയര്മാന് രാമലിംഗരാജുവിന്റെയും സഹോദരന് രാമരാജുവിന്റെയും അവസ്ഥയാണിത്.
സിനിമാക്കഥകളെപ്പോലും വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി രാജുവിന്റെ ജീവിതത്തില്‍ സംഭവിച്ചികൊണ്ടിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യപ്പെട്ട രാമലിംഗരാജുവും സഹോദരന് രാമരാജുവും ഇപ്പോള്‍ കഴിയുന്നത് ചഞ്ചല്‍ഗുഡ ജയിലിലാണ്.
മോഷണം ഉള്‍പ്പെടെയുള്ള ചില്ലറ കേസുകളില്‍ പിടിക്കപ്പെട്ട 26 കുറ്റവാളികളാണ് ഈ സമ്പന്ന സഹോദരന്മാര്ക്ക് ഇപ്പോള്‍ കൂട്ട്. ഇവര്‍ക്ക് സി ക്ലാസ് തടവുകാരുടെ പരിഗണനമാത്രം നല്കിയാല് മതിയെന്നാണ് ജയിലധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. തടവുമുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ വെറും വിരപ്പ് വിരിച്ചാണ് ഇരുവരും ഉറങ്ങിയത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇരുവരെയും ജയിലിലെത്തിച്ചത്. അപ്പോഴത്തേയ്ക്കും ജയിലിലെ അത്താഴ സമയം കഴിഞ്ഞിരുന്നു. ഭക്ഷണം വേണോയെന്ന് ജയില്‍ അധികൃതര്‍ ചോദിച്ചപ്പോള്‍ വിശപ്പില്ലെന്നായിരുന്നു രണ്ടുപേരും പറഞ്ഞത്. ഇവര്‍ക്ക് പുറത്തുനിന്നുള്ള പ്രത്യേക ഭക്ഷണം നല്‍കാനും അനുമതിയില്ല.
ജയിലില്‍ വിളമ്പുന്ന സാധാര ഭക്ഷണം തന്നെയാണ് ഇവര്‍ക്കും നല്‍കുന്നത്. ദിവസം മൂന്നു നേരവും 650 ഗ്രാം ചോറും 250 ഗ്രാം പച്ചക്കറിയും, 125 ഗ്രാം പരിപ്പുമാണ് ഇവര്‍ക്ക് ഭക്ഷണമായി ലഭിക്കുന്നത്. രണ്ടുനേരം ചായ ലഭിക്കും. എല്ലാവര്ക്കും കൂടി വായിക്കാനായി ഒരു പത്രവും. ജയിലില്‍ ടെലിവിഷനുമില്ല.
ജയിലില്‍ എത്തിയ ബന്ധുക്കള്‍ക്ക് ഇവരെ കാണാനുള്ള അനുമതി ലഭിച്ചിട്ടില്ല. ആരുമായും ഇവര്‍ക്ക് കൂടിക്കാഴ്ച അനുവദിക്കരുതെന്നും ജയില്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിയ്ക്കും. അത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പ്രധാന ജയിലിലേയ്ക്ക് മാറ്റും. സഞ്ചന, തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്ക്കൊപ്പമായിരിക്കും പിന്നീട് ഇരുവരെയും പാര്‍പ്പിക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications