സത്യം ബോര്‍ഡ് യോഗം ചേര്‍ന്നു; രാജുവിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിയ്ക്കും
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ പുതിയ മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡ് തിങ്കളാഴ്ച യോഗം ചേര്‍ന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരഗതിയിലേയ്ക്ക് കൊണ്ടുവരുന്നതുസംബന്ധിച്ചാണ് ബോര്‍ഡ് പ്രധാനമായും ചര്‍ച്ചചെയ്തത്. ഹൈദരാബാദിലെ ഇന്ഫോസിറ്റിയിലുള്ള സത്യം കാമ്പസിലാണ് യോഗം നടന്നത്.
സാമ്പത്തിക തിരിമറിയുടെ വിശദവിവരങ്ങളും സമ്പനിയുടെ നിലവിലുള്ള അവസ്ഥയും യോഗം വിലയിരുത്തിയിട്ടുണ്ട്.
ബോര്‍ഡ് ചെയര്‍മാനെ ഉടന്‍തന്നെ നിയമിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖിനെയായിരിക്കും ചെയര്‍മാനായി തിരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ബോര്‍ഡ് അംഗങ്ങളായ ദീപക് പരേഖ്, കിരണ്‍ കാര്‍നിക്, സി. അച്യുതന് എന്നിവര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.
ഇതിനിടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് അറസ്റ്റിലായ രാമലിംഗരാജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 16ലേയ്ക്കുമാറ്റി.
സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഏറ്റുപറഞ്ഞ് രാജിവച്ചശേഷം നാടകീയമായി ആന്ധ്രപ്രദേശ് ഡിജിപിയ്ക്ക് മുന്നില്‍ കീഴടങ്ങിയ രാജുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications