ഇന്‍ഫോസിസിനെ സാമ്പത്തിക മാന്ദ്യം ബാധിച്ചില്ല
ബാംഗ്ലൂര്‍: പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്‌നോളജീസിനെ സാമ്പത്തിക മാന്ദ്യം ബാധിച്ചില്ല. മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 1641 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്.
മൂന്നാം പാദത്തില്‍ 33.31ശതമാനം വളര്‍ച്ചയാണ് കമ്പനിയ്‌ക്കുണ്ടായത്. 2008ല്‍ ഇതേ സമയം കമ്പനിയുടെ ലാഭം 1432 കോടി രൂപയായിരുന്നു.
സാമ്പത്തിക മാന്ദ്യം രൂക്ഷമായി ബാധിച്ചിരിക്കുന്ന അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്‍ഫോസിസിന് ഏറെയും ഇടപാടുകാരുള്ളത്. ഇതിനാല്‍ത്തന്നെ മാന്ദ്യം കമ്പനിയെ ബാധിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
കമ്പനിയുടെ ഓഹരിവിലയില്‍ കഴിഞ്ഞദിവസം ചെറിയ തോതില്‍ കുറവനുഭവപ്പെട്ടിരുന്നു. എന്നാല്‍ ലാഭത്തിലായതോടെ ഓഹരി വിലയില്‍ കയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മൂന്നാം പാദത്തില്‍ 5786 കോടിയുടെ വരുമാനമാണ് സോഫ്‌റ്റ്‌വേര്‍ കയറ്റുമതിയിലൂടെയും മറ്റ് ബിസിനസുകളിലൂടെയും കമ്പനി നേടിയിരിക്കുന്നത്.


Click it and Unblock the Notifications