സത്യത്തിന്റെ കരാറുകള്‍ ലോക ബാങ്ക് ടിസിഎസിന് നല്കി
വാഷിങ്ടണ്‍: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് കരിമ്പട്ടികയിലുള്‍പ്പെടുത്തിയ സത്യം കമ്പ്യൂട്ടേര്സിന് നല്‍കിയിരുന്ന കരാറുകള്‍ ലോക ബാങ്ക് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസി(ടിസിഎസ്)ന് നല്കി.
ലോകബാങ്ക് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സത്യത്തിന് നല്‍കിയിരുന്ന ഏതാണ്ട് ഭൂരിഭാഗം കരാറുകളും ഇനിമുതല്‍ ടിസിഎസിനായിരിക്കും നല്‍കുകയെന്നും ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
സത്യത്തിന് പുറമേ വിപ്രോ, മെഗാസോഫ്റ്റ് എന്നീ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും ലോകബാങ്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ 111 കമ്പനികളെയാണ് ഇത്തരത്തില്‍ വലിക്കിയിട്ടുള്ളത്.
ഇതിനിടെ സത്യത്തിന്റെ സ്ഥിരം ഇടപാടുകാരില്‍ പലരും കേരളത്തിലെ ഐടി കമ്പനികളുമായി ബന്ധപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സത്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ചൂഷണം ചെയ്ത് അവരുടെ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ കേരളത്തിലെ വിവിധ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ നിന്നുള്ള ജീവനക്കാര്‍ ജോലിക്കായി കേരളത്തിലെ കമ്പനികളെ സമീപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications