Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയേയ്ക്കും

ദില്ലി: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന് ‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയേക്കും.

കമ്പനിയെ സഹായിക്കുന്നതിന്‌ എല്ലാ വശങ്ങളും പരിഗണിക്കുമെന്ന്‌ കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥ്‌ തിങ്കളാഴ്‌ച വ്യക്തമാക്കി. പണലഭ്യതയാണ്‌ കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അത്‌ പരിഹരിക്കാനാണ്‌ സര്‍ക്കാര്‍ ഇടപെടുന്നത്‌.

അരലക്ഷത്തിലേറെ പേരുടെ തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്‌ സത്യത്തിലെ പ്രശ്‌നങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ ഒരു ഇന്ത്യന്‍ കന്പനിയുടെ പ്രതിച്ഛായ ഇടിയുമെന്ന പ്രശ്‌നവും ഇതിനുണ്ട്. സത്യം പ്രതിസന്ധി ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. യു.എസ്‌ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ബഹുരാഷ്ട്ര ഏജന്‍സികളിലും അത്‌ വിഷയമാകുന്നുണ്ട്‌- മന്ത്രി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യങ്ങള്‍ കണക്കിടലെടുത്ത് പുതുതായി രൂപവത്‌കരിച്ച കമ്പനി ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശകളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ കമല്‍നാഥ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+