ചരക്കുലോറി സമരം പിന്‍വലിച്ചു
ദില്ലി: രാജ്യവ്യാപകമായി ഒരാഴ്ചയിലേറെ നീണ്ടുനിന്ന ചരക്കുലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി ടി.ആര് ബാലുവും സമരം നടത്തുന്ന ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) നേതാക്കളും തമ്മില്‍ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
സമരം തീര്‍ന്നതിനെത്തുടര്‍ന്ന് ചരക്കുലോറികള്‍ തിങ്കളാഴ്ച രാത്രിയോടെതന്നെ ഓടിത്തുടങ്ങി.
ചര്‍ച്ചയിലുണ്ടായ ധാരണയനുസരിച്ച് ചരക്കുലോറിഗതാഗതമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഗതാഗത സെക്രട്ടറി ബ്രഹ്മദത്തന്റെ അധ്യക്ഷതയില്‍ ഉന്നതസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. സമിതിയില്‍ എഐഎംടിസിയെ പ്രതിനിധാനം ചെയ്ത് നാലംഗങ്ങള്‍ ഉണ്ടാവും.
സമരത്തെത്തുടര്‍ന്ന് അവശ്യസേവനനിയമം (എസ്മ) അനുസരിച്ച് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എഐഎംടിസി നേതാക്കളെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിട്ടയയ്ക്കും. നേതാക്കളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കും. സമരക്കാരുടെ ആവശ്യപ്രകാരം ഡീസല്‍വില കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഡീസല്‍ വില 10 രൂപ കുറയ്ക്കുക, നാഷനല്‍ പെര്‍മിറ്റ് ലോറികളുടെ നികുതി ദേശവ്യാപകമായി ഏകീകരിക്കുക, ടയര്‍ വിലയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ലോറി ഉടമകള്‍ സമരം തുടങ്ങിയത്.
സമരത്തെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായി പിടിച്ചെടുക്കാവുന്ന ലോറികള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എസ്മ പ്രയോഗിക്കാനും ആവശ്യപ്പെടുകയുണ്ടായി.
ദില്ലി, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഗോവ, മധ്യപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങള്‍ എസ്മ പ്രയോഗിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ലോറിയുടമകള്‍ ഞായറാഴ്ച തന്നെ സമരം പിന്‍വലിക്കുകയുണ്ടായി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications