കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരക്കുലോറി സമരം പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായി ഒരാഴ്ചയിലേറെ നീണ്ടുനിന്ന ചരക്കുലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവും സമരം നടത്തുന്ന ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ (എഐഎംടിസി) നേതാക്കളും തമ്മില്‍ തിങ്കളാഴ്‌ച വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ്‌ സമരം ഒത്തുതീര്‍പ്പായത്‌.

സമരം തീര്‍ന്നതിനെത്തുടര്‍ന്ന്‌ ചരക്കുലോറികള്‍ തിങ്കളാഴ്‌ച രാത്രിയോടെതന്നെ ഓടിത്തുടങ്ങി.

ചര്‍ച്ചയിലുണ്ടായ ധാരണയനുസരിച്ച്‌ ചരക്കുലോറിഗതാഗതമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗതാഗത സെക്രട്ടറി ബ്രഹ്മദത്തന്‍റെ അധ്യക്ഷതയില്‍ ഉന്നതസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. സമിതിയില്‍ എഐഎംടിസിയെ പ്രതിനിധാനം ചെയ്‌ത്‌ നാലംഗങ്ങള്‍ ഉണ്ടാവും.

സമരത്തെത്തുടര്‍ന്ന് അവശ്യസേവനനിയമം (എസ്‌മ) അനുസരിച്ച്‌ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എഐഎംടിസി നേതാക്കളെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിട്ടയയ്‌ക്കും. നേതാക്കളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കും. സമരക്കാരുടെ ആവശ്യപ്രകാരം ഡീസല്‍വില കുറയ്‌ക്കാനും‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഡീസല്‍ വില 10 രൂപ കുറയ്ക്കുക, നാഷനല്‍ പെര്‍മിറ്റ് ലോറികളുടെ നികുതി ദേശവ്യാപകമായി ഏകീകരിക്കുക, ടയര്‍ വിലയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ലോറി ഉടമകള്‍ സമരം തുടങ്ങിയത്‌.

സമരത്തെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായി പിടിച്ചെടുക്കാവുന്ന ലോറികള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ നല്‌കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്‌ച സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‌കിയിരുന്നു. എസ്‌മ പ്രയോഗിക്കാനും ആവശ്യപ്പെടുകയുണ്ടായി.

ദില്ലി, ഉത്തര്‍പ്രദേശ്‌, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, ഗോവ, മധ്യപ്രദേശ്‌, ഹരിയാണ എന്നീ സംസ്ഥാനങ്ങള്‍ എസ്‌മ പ്രയോഗിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ ലോറിയുടമകള്‍ ഞായറാഴ്‌ച തന്നെ സമരം പിന്‍വലിക്കുകയുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X