കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: ബസന്തിന്‍റെ ഇടപെടലിനെതിരെ ഹേമ

  • By Staff
Google Oneindia Malayalam News

കൊച്ചി: ജാമ്യം നല്‍കിയ ഉത്തരവില്‍ വിശദീകരണം നല്‍കാനോ വ്യക്തത വരുത്താനോ അതാത് ബഞ്ചിനോ, സുപ്രീം കോടതിക്കോ മാത്രമേ അധികാരമുള്ളു എന്ന്‌ ഹൈക്കോടതി ജസ്റ്റിസ്‌ കെ. ഹേമ.

ഹൈക്കോടതിയില്‍ തിങ്കളാഴ്‌ച‌ മറ്റൊരു ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു അഭയ കേസിലെ പ്രികള്‍ക്ക് ജാമ്യം നല്‍കിയ ഉഥ്തരവില്‍ ജസ്റ്റിസ് ആര്‍ ബസന്ത് നടത്തിയ പരാമര്‍ശങ്ങളോട് ജസ്റ്റിസ്‌ ഹേമ പ്രതികരിച്ചത്. ഇതോടെ അഭയ കേസിനെക്കുറിച്ചു ഹൈക്കോടതി ജഡ്ജിമാര്‍ തമ്മിലുള്ള ഭിന്നസ്വരം കുടുതല്‍ പ്രകടമായി.

താന്‍ ഒഴിച്ച്‌ മറ്റ്‌ 28 ജഡ്‌ജിമാര്‍ക്കും തന്‍റെ ജാമ്യവിധിയില്‍ വിശദീകരണത്തിന്‌ അധികാരമില്ല. കേസിന്റെ മേല്‍നോട്ട അധികാരം ഉള്‍പ്പെടുന്ന ഭരണഘടനയിലെ വ്യവസ്ഥ അനുസരിച്ചുള്ള അധികാരം ഹൈക്കോടതിയിലെ ഏതൊരു ബെഞ്ചിനുമെന്നപോലെ ജാമ്യം നല്‍കിയ ബെഞ്ചിനുമുണ്ട്‌.

ജാമ്യം പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന്‌ ആ അധികാരം എടുത്തുകളഞ്ഞിട്ടില്ല. മേല്‍നോട്ട ഉദ്യോഗസ്ഥരാരൊക്കെ എന്ന സിബിഐയുടെ റിപ്പോര്‍ട്ട്‌ വരട്ടെ. അത്‌ പരിഗണിച്ച്‌ ബാക്കി പറയാം- ഹേമ വ്യക്തമാക്കി.

സിബിഐ റിപ്പോര്‍ട്ട്‌ ലഭിക്കാത്തതെന്തെന്ന്‌ ജസ്റ്റിസ്‌ ഹേമ തിങ്കളാഴ്‌ച രാവിലെ മറ്റു കേസുകള്‍ക്കിടെ ആരാഞ്ഞിരുന്നു. സിബിഐക്ക്‌ നോട്ടീസ്‌ നല്‍കാനും കോടതി മുതിര്‍ന്നു. ഇതിനിടെ സിബിഐ. റിപ്പോര്‍ട്ട്‌ എഴുതി നല്‍കിയതിനാല്‍ നടപടി നിര്‍ത്തിവയ്‌ക്കുകയാണുണ്ടായത്‌.

പ്രതികള്‍ക്ക് ജാമ്യമനുവദിച്ചുകൊണ്ട് ഹേമ നടത്തിയ പാരാമര്‍ശങ്ങളില്‍ വ്യക്തത തേടിക്കൊണ്ടുള്ള സിബിഐയുടെ ഹര്‍ജിയില്‍ അന്വേഷണ മേല്‍നോട്ടം സംബന്ധിച്ച്‌ ജസ്റ്റിസ്‌ ആര്‍. ബസന്തിന്റെ ഉത്തരവ്‌ ഇറങ്ങിയതിന്റെ പിറകെയാണ്‌ ജസ്റ്റിസ്‌ ഹേമയുടെ ഈ പരാമര്‍ശം.

അതിലെ കേസ്‌ ഡയറി പരിഗണിക്കാന്‍ നല്‍കിയപ്പോള്‍ ഈ കേസില്‍ മറ്റേതെങ്കിലും കോടതിയുടെ മേല്‍നോട്ടം ഉണ്ടോ എന്ന്‌ ജസ്റ്റിസ്‌ ഹേമ ചോദിച്ചു. 'ഉണ്ടെങ്കിലും പ്രശ്‌നമില്ല. എനിക്കും അധികാരമുണ്ട്‌' എന്നു പറയുകയും ചെയ്‌തു. ഇത്‌ സിബിഐ ഉള്‍പ്പെട്ട കേസല്ലല്ലോ എന്ന പരാമര്‍ശവും ഉണ്ടായി.

തുടര്‍ന്ന്‌ പരാമര്‍ശം അഭയ കേസിനെക്കുറിച്ചായി. മേല്‍നോട്ടക്കോടതി രേഖകള്‍ ശരിക്കും പരിശോധിക്കാതെയാണ്‌ ഉത്തരവ്‌ ഇറക്കിയത്‌. അവസാന ഉത്തരവില്‍ അഭയ മരിച്ച സമയം തെറ്റായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

മാധ്യമങ്ങള്‍ കാണാറില്ല. അതുകൊണ്ട്‌ എനിക്ക്‌ പ്രശ്‌നമില്ല. ചിലര്‍ ജനപ്രീതിക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 'സത്യമേവ ജയതേ' എന്നല്ല, 'ശാഠ്യമേവ ജയതേ' എന്നാണ്‌ ചിലരുടെ ജീതി.

കേസന്വേഷണം നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്‌ തുടരാമെന്നും എന്നാല്‍ അത്‌ കൂടുതല്‍ കഴിവും പരിചയവുമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെയോ, ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലേ ആകാവൂ എന്നുമായിരുന്നു ജാമ്യഹര്‍ജിയില്‍ ജനവരി ഒന്നിന്‌ ജസ്റ്റിസ്‌ കെ. ഹേമയുടെ ഉത്തരവിട്ടത്.

മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദവിവരം ജസ്റ്റിസ്‌ ഹേമയ്‌ക്ക്‌ നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതാണ്‌ സിബിഐ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്‌.

നിലവിലുള്ള മേല്‍നോട്ട സംഘം പോരെന്നോ, അന്വേഷണം നിര്‍ത്തിവയ്‌ക്കണമെന്നോ ജസ്റ്റിസ്‌ ഹേമയുടെ ഉത്തരവില്‍ പറയാത്ത സാഹചര്യത്തില്‍ സിബിഐയുടെ സംശയം അസ്ഥാനത്താണെന്ന്‌ ജനവരി എട്ടിലെ ഉത്തരവില്‍ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ വ്യക്തമാക്കിയിരുന്നു. ബസന്തിന്‍റെ നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം പുനരാരംഭിക്കുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X