ന്യായീകരണം നല്ല കീഴ് വഴക്കമല്ല: ചീഫ് ജസ്റ്റീസ്
ദില്ലി: വിധി പ്രസ്‌താവന നടത്തിയതിന് ശേഷം ജഡ്‌ജിമാര്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്‌ണന്‍.
സാധാരണഗതിയില്‍ ഇങ്ങനെ ആരും ചെയ്യാറില്ല. കേസ് പരിഗണിക്കുമ്പോള്‍ അതിന്റെ പരിധിക്കുള്ളില്‍ നിന്നേ ജഡ്‌ജിമാര്‍ അഭിപ്രായപ്രകടനം നടത്താവൂയെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റീസുമാരായ ബസന്തും ഹേമയും നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഒരു കേസുമായി ബന്ധപ്പെട്ട് ജഡ്‌ജിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്.
വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകുന്നത് ഗൗരവ കാര്യമല്ല. മുമ്പും ഇത്തരം സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇത് വിവാദമാകാറുണ്ടെങ്കിലും ജുഡീഷ്യറിയുടെ വിശ്വസ്യതയെ അത് ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിധിക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് ബാലകൃഷ്‌ണന്‍ പറഞ്ഞു.












Click it and Unblock the Notifications