പ്രിയങ്ക സജീവരാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് മൊയ്‌ലി
ദില്ലി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ അനുയോജ്യനാണെന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തിന് പിന്നാലെ സഹോദരി പ്രിയങ്കയെയും മുന്‍നിരയിലേയ്‌ക്ക് കൊണ്ടുവരാന്‍ ആവശ്യമുയരുന്നു.
ഇതിനായി പാര്‍ട്ടിയില്‍ അണിയറ നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേയ്‌ക്ക് വരുന്നത് കോണ്‍ഗ്രസിനും രാജ്യത്തിനും ഗുണകരമാകുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയും വക്താവ് ജയന്തി നടരാജനും പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പ്രിയങ്കയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ നാടാണ് മൊറാദാബാദ്.
രാജ്യത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും എന്തുകൊണ്ടാണ് പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലേയ്‌ക്ക് കൊണ്ടുവരാത്തതെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു. പ്രിയങ്കയ്‌ക്കുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യം സ്വാഭാവികമായുണ്ടാകുന്ന പ്രതികരണം മാത്രമാണ്.
ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്‌ത്രീകള്‍ക്കിയില്‍ പ്രിയങ്കയ്‌ക്ക് വലിയ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പില്‍ യുവജനങ്ങളെയും സ്‌ത്രീകളെയും ആകര്‍ഷിക്കാന്‍ പ്രിയങ്കയ്‌ക്ക് കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രിയങ്കയും കോണ്‍ഗ്രസ് പ്രിസിഡന്റുമാണ്- മൊയ്‌ലി പറഞ്ഞു.












Click it and Unblock the Notifications