മോഡി പ്രധാനമന്ത്രിയാകണം: അംബാനി

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ മോഡി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു. മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവരാണ് രാജ്യത്തെ നയിക്കേണ്ടത്. മോഡി കേന്ദ്ര നേതൃത്വത്തില്‍ എത്തിയാല്‍ എന്താണ് കുഴപ്പമെന്നും അംബാനി ചോദിച്ചു.
മോഡിക്ക് ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയുമെന്ന തന്റെ പിതാവ് ധീരുഭായ് അംബാനിയുടെ വാക്കുകള്‍ അനുസ്‌മരിച്ചു കൊണ്ടാണ് അനില്‍ അംബാനി മോഡിയെ പ്രകീര്‍ത്തിച്ചത്.
മോഡിയെ ഗുജറാത്തിന്റെ സിഇഒയാണ് മറ്റൊരു വ്യവസായ പ്രമുഖനായ സുനില്‍ മിത്തല്‍ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ നിയിക്കുന്നത് പോലെ രാജ്യത്തെ നയിക്കാനും മോഡിക്കാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ മോഡി കാണിക്കുന്ന അമിതോത്സാഹവും ഗുജറാത്തിലെ നിക്ഷേപ സാധ്യതകളുമാണ് മോഡിയെ കോര്‍പ്പറേറ്റ് തലവന്‍മാര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിച്ചു കൊണ്ട് ടാറ്റ തലവന്‍ രത്തന്‍ ടാറ്റയും മോഡിയെ പ്രശംസിച്ചിരുന്നു.












Click it and Unblock the Notifications