അഭയ: കേരള കൗമുദിക്കെതിരെ കോടതിയലക്ഷ്യക്കേസ്
കൊച്ചി: കേരള കൗമുദി ദിനപത്രത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തു.
അഭയ കേസിലെ ജാമ്യവിധിയുമായി ബന്ധപ്പെട്ട് പത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ച മുഖപസംഗത്തിനെതിരെയാണ് നടപടി. അഭയ കേസില്‍ ജാമ്യഹര്‍ജി കേട്ട ജസ്റ്റിസ് കേ. ഹേമ ആക്ടിംഗ് ചീഫ് ജസ്റ്റീസ് കെ. ഹേമയ്‌ക്കും ആക്ടിംഗ് ചീഫ് ജസ്റ്റിസ് കോശിയ്‌ക്കും എതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു.
ഡിവിഷന്‍ ബഞ്ച് കേസ് ബുധനാഴ്‌ച പരിഗണിക്കും. മുഖപ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വസ്‌തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി പത്രം തന്നെ അടുത്ത ദിവസങ്ങളില്‍ തിരുത്തല്‍ നടത്തിയിരുന്നു.












Click it and Unblock the Notifications