അഭയ കേസ് : മേല്‍നോട്ടം ഡിവിഷന് ബഞ്ചിന്

ജുഡീഷ്യറിയുടെ യശസ്സുയര്ത്തുന്നതിനാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ വിവാദങ്ങളുണ്ടായതില് വിഷമമുണ്ടെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ഇരുഭാഗത്തെയും അഭിഭാഷകരെ വിളിച്ചുവരുത്തിയാണ് ജസ്റ്റിസ് ആര്. ബസന്ത് നിരീക്ഷണത്തിനുള്ള അധികാരം ഡിവിഷന് ബഞ്ചിന് കൈമാറുന്നതായി അറിയിച്ചത്. നേരത്തെ കേസ് പരിഗണിയ്ക്കുന്നതില്‍ നിന്നും ജസ്റ്റിസ് രാംകുമാറും പിന്മാറിയിരുന്നു.
അഭയ കേസില്‍ ഹൈക്കോടതിയുടെ വിവിധ ബഞ്ചുകളുടെ വ്യത്യസ്ത നിലപാടുകള്‍ സിബിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
നിലവിലുള്ള അന്വേഷണ സംഘത്തിനെ നിലനിര്‍ത്തി അന്വേഷണം തുടരാമെന്നാണ് കേസ് നിരീക്ഷിച്ചിരുന്ന ജസ്റ്റീസ് ബസന്ത് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് കേസിന് മേല്‍നോട്ടം വഹിക്കണമെന്ന ജാമ്യവിധിയിലെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് കെ. ഹേമ സിബിഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികള്‍ക്ക് ജാമ്യമനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ സിബിഐ അന്വേഷണം നിര്‍ത്തിവെച്ചത് നിരീക്ഷണ കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. അന്വേഷണ, മേല്‍നോട്ട സംഘങ്ങളെ അതേപടി നിലനിര്‍ത്തുമെന്ന കാര്യം സിബിഐ രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും ജാമ്യക്കോടതി അത് പരിഗണിക്കാനിരിക്കുന്നേയുള്ളൂ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications