കാരള്‍ ബാട്സ് യാഹൂവിന്റെ പുതിയ സിഇഒ
ന്യൂയോര്‍ക്ക്: യാഹൂവിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കാരള്‍ ബാട്സിനെ തിരഞ്ഞെടുത്തു. രാജ്യാന്തര സോഫ്റ്റ്വെയര് ഡിസൈന്‍ കമ്പനിയായ ഓട്ടോഡസ്ക്കിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനാണ് ബാര്ട്സിപ്പോള്.
വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിയ്ക്കുന്നത്. യാഹൂവിന്റെ ഓഫര്‍ ബാര്‍ട്സ് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യാഹൂവിന്റെ സ്ഥാപകന്മാരില് ഒരാളും ചീഫ് എക്സിക്യൂട്ടീവുമായ ജെറി യാങ് തന്റെ പദവി രാജിവെയ്ക്കുന്നതായി കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. യാഹൂ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ക്ക് തടഞ്ഞതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇടക്കാലത്ത് ഗൂഗിളുമായി ഉണ്ടാക്കാന്‍ ശ്രമിച്ച കരാറും ലക്ഷ്യം കാണാതെ പോയതോടെ യാഹൂ ഓഹരികളുടെ വിലയില്‍ വന്‍തകര്‍ച്ച നേരിട്ടിരുന്നു. ഇതൊക്കെയാണ് ജെറിയുടെ രാജിയില്‍ കൊണ്ടുചെന്നെത്തിച്ചത്. പുതിയ സിഇഒയെ കണ്ടെത്തുന്നതോടെ സ്ഥാനമൊഴിയുമെന്നായിരുന്നു ജെറിയുടെ പ്രഖ്യാപനം.
യാഹൂവിന്റെ ഭരണസമിതിയില്‍ തുടരുമെന്ന് ജെറി യാങ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ കോര്‍പറേറ്റ് തന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ചീഫ് യാഹൂ എന്ന പഴയ തസ്തികയിലും ജെറി യാങ് തുടരുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications