പരസ്‌ത്രീ ബന്ധം: ഇറാനില്‍ രണ്ടുപേരെ കല്ലെറിഞ്ഞുകൊന്നു
ടെഹ്‌റാന്‍: പരസ്‌ത്രീ ബന്ധവും കൊലപാതകവും ആരോപിച്ച് രണ്ടുപേരെ ഇറാനില്‍ രണ്ടുപേരെ കല്ലെറിഞ്ഞുകൊന്നു. ഇവിടത്തെ പ്രാദേശിക മാധ്യമങ്ങളാണ് ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വധശിക്ഷയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വടക്കുകിഴക്കന്‍ ഇറാനിലെ മാഷാദ് നഗരത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. മൂന്നുപേര്‍ക്കായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ മൂന്നാമത്തെയാള്‍ ശിക്ഷ നടപ്പാക്കുന്നതിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു.
യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ എന്നിവയും ലോകത്താകമാനമുള്ള പല മനുഷ്യാവകാശസംഘടനകളും ഇറാനിലെ ഇത്തരം ശിക്ഷാ വിധികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
അവിഹിത ബന്ധം, സ്വവര്‍ഗാനുരാഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് മുസ്ലിം നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. കുറ്റം ചെയ്‌തയാള്‍ പുരുഷനാണെങ്കില്‍ അയാളെ അരക്കെട്ടുവരെ മണ്ണില്‍ കുഴിച്ചിട്ടശേഷമാണ് കല്ലെറിയുന്നത്. സ്‌ത്രീകളാണെങ്കില്‍ കഴുത്തോളം കുഴിച്ചിട്ടശേഷം മുഖത്തേയ്‌ക്കും തലയ്‌ക്കും കല്ലെറിയും.
തീര്‍ത്തും മനുഷ്യത്വരഹിതമായ ശിക്ഷാ രീതിയെന്നാണ് അംനസ്റ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെക്കുറിച്ച് പറയുന്നത്.












Click it and Unblock the Notifications