കാറില്‍ ഉറങ്ങിയാല്‍ ശിക്ഷ
കുവൈത്ത് സിറ്റി: കാറിനുള്ളില്‍ മയങ്ങുന്നവര്‍ ഇനി ശ്രദ്ധിയ്‌ക്കുക പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് കാറില്‍ ഉറങ്ങുന്നത് ശിക്ഷാര്‍ഹമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ മരിച്ചുകിടക്കുന്നുവെന്ന് വഴിപോക്കര്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ ആള്‍ മരിച്ചതല്ല മയങ്ങിക്കിടക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അനാവശ്യമായ പരിഭ്രാന്തിയുണ്ടാക്കി പൊലീസിനെ വലയ്‌ക്കുന്ന രീതിയിലുള്ള ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടത്രേ. ഇതൊഴിവാക്കാനാണ് കാറില്‍ മയങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications