മോട്ടോറോള 4000 ജീവനക്കാരെ ഒഴിവാക്കുന്നു
ലോസാഞ്ചല്‍സ്: ലോക പ്രശസ്‌ത മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളായ മോട്ടോറോള 2009ല്‍ 4,000 ജീവനക്കാരെ ഒഴിവാക്കും. ചെലവ് ചുരുക്കല്‍ പ്രക്രിയയുടെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടി.
നേരത്തെ 3000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണഅ 4,000 പേരെക്കൂടി ഒഴിവാക്കാന്‍ തീരുമാനമെടുത്തിരിയ്‌ക്കുന്നത്. ചെലവ് ചുരുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മൊത്തം ജീവനക്കാരില്‍ ആറ് ശതമാനത്തെ ഒഴിവാക്കാനാണ് തീരുമാനം.
നടപടി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ നിന്നും 1,000 പേര്‍ക്കും മൊബൈല്‍ വിഭാഗത്തില്‍ നിന്നും 3,000 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. ഇതു വഴി 2009ല്‍ കമ്പനിയ്‌ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.
ആഗോള സാമ്പത്തിക മാന്ദ്യം മൊബൈല്‍ ഹാന്‍ഡ് സെറ്റ് വിപണിയെ കാര്യമായി ബാധിച്ചുവെന്ന് മോട്ടോറോള അധികൃതര്‍ പറഞ്ഞു. കമ്പനി നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications