സത്യം ജീവനക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്‌സിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചീനിയറും ആന്ധ്ര സ്വദേശിയുമായ അക്ഷയ് വിശാല്‍(26) അമേരിക്കയില്‍ വെടിയേറ്റു മരിച്ചു.
പ്രതിസന്ധിയിലകപ്പെട്ട സത്യം കമ്പ്യൂട്ടേഴ്‌സുമായി കരാറിലേര്‍പ്പെട്ട ജെറ്റ് ഫാല്‍ക്കണിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അക്ഷയ് അമേരിക്കയിലെത്തിയത്. വിശാലിന്റെ സുഹൃത്തുക്കളാണ് മരണവിവരം വിളിച്ചറിയിച്ചതെന്ന് പിതാവ് ലക്ഷ്‌മണ്‍ മൂര്‍ത്തി പറഞ്ഞു.
അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍വച്ച് കാറില്‍ യാത്ര ചെയ്യുകയായിരുന്ന വിശാലിനെ നേര്‍ക്ക് ഒരു സംഘം നിറയൊഴിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications