മാറാട്: 62 പേര്‍ക്ക് ജീവപര്യന്തം
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ 62 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു പി. മാത്യു ജോസഫ് ആണ് ശിക്ഷ വിധിച്ചത്.
139 പ്രതികള്‍ വിചാരണ നേരിട്ട കേസില്‍ 63 പേര് കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതില്‍ ഒരാളൊഴിച്ച് 63 പേര്‍ക്ക് മേലും കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. കേസിലെ 139ാം പ്രതി മാറാട് സീമാമൂണ്ടകത്ത് ലത്തീഫിനെതിരെ ആരാധനാലയം ദുരുപയോഗം ചെയ്ത കുറ്റമാണ് ചുമത്തിയിരുന്നത്.
നിലവില്‍ ഇയാള്‍ അഞ്ചരക്കൊല്ലം റിമാന്‍ഡില്‍ കഴിഞ്ഞതിനാല്‍ ഇക്കാലയളവ് ശിക്ഷയായി പരിഗണിച്ചു.
ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ കുറ്റകൃത്യമായി ഇതിനെ കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് തന്നെ ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. അഭിഭാഷകര്‍ക്ക് പുറമെ നേരത്തെ പാസ് നല്കിയ മാധ്യമ പ്രവര്‍ത്തകരെ മാത്രമേ കോടതിയ്ക്കുള്ളിലേക്ക് പ്രവേശിയ്ക്കാന്‍ അനുവദിച്ചുള്ളൂ.
ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം പ്രതികളെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ജില്ലാ ജയിലിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളില്‍ ഇവരെ സംസ്ഥാനത്തെ മറ്റ് സെന്‍ട്രല്‍ ജയിലുകളിലേക്ക് മാറ്റും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications