കോഴിക്കോട് മദ്യനിരോധനം
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ ശിക്ഷാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ വ്യാഴാഴ്‌ച രാവിലെ 10 മുതല്‍ വെള്ളിയാഴ്‌ച രാവിലെ എട്ടു വരെ മദ്യ വില്‌പന നിരോധിച്ചു.
നഗരത്തിലെ ആറ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മദ്യവില്‌പനയ്‌ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
മദ്യ നിരോധനത്തിന് പുറമെ വ്യാഴാഴ്‌ച രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ നേരം പോലീസ് ആക്ട് പ്രകാരം ചേവായൂര്‍, കസബ, നടക്കാവ്, മെഡിക്കല്‍ കോളെജ്, ചെറുവണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ പരിധി എന്നിവിടങ്ങളില്‍ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. എരഞ്ഞിപ്പാലത്തിനടുത്തുള്ള മാറാട് പ്രത്യേക കോടതി പരിസരത്തും കോഴിക്കോട് നഗരത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications