ഒഴിഞ്ഞു മാറാന്‍ പാക്കിസ്‌താനെ അനുവദിക്കില്ല: പ്രണബ്
ദില്ലി: ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിട്ടും കാര്യമായ നടപടികള്‍ സ്വീകരിയ്‌ക്കാത്ത പാകിസ്‌താനെ പ്രശ്‌നത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിനെ ബോധിപ്പിയ്‌ക്കാന്‍ പേരിനുള്ള നടപടികളല്ല ഇന്ത്യക്കാവശ്യം. മറിച്ച് ഇന്ത്യന്‍ മണ്ണില്‍ രക്തചൊരിച്ചില്‍ സൃഷ്ടിച്ചവര്‍ക്കെതിരെ പാകിസ്‌താന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ നടപടികളാണവശ്യം. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി പാകിസ്‌താന്റെ നടപടികളെ വിമര്‍ശിച്ചത്.
പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാക് ഒട്ടേറെ വാഗ്‌ദാനങ്ങള്‍ ഇന്ത്യക്ക് നല്‌കിയിരുന്നു. എന്നാല്‍ അവ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
മുംബൈ ഭീകരാക്രണത്തില്‍ ഇത് ആവര്‍ത്തിയ്‌ക്കാന്‍ ഇന്ത്യ അനുവദിക്കില്ല. ലക്ഷ്‌ക്കറെ ഇ തോയ്‌ബ, ജമാ അത്ത് ഉദ് ദവ തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിച്ചുവെന്ന് പാകിസ്‌താന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യം ഇന്ത്യക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള തെളിവുകള്‍ പാകിസ്‌താന്‍ നല്‌കണം.
ഭീകര സംഘടനകളെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. നിരോധനം നടപ്പാക്കുന്നതിലൂടെ സംഘടനയിലൂടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിയ്‌ക്കുകയും അവ മറ്റൊരു പേരില്‍ വീണ്ടും രംഗത്തെത്തുന്നതു പോലുള്ള പ്രവണതകളെ പൂര്‍ണമായി ഇല്ലായ്‌മ ചെയ്യണമെന്നും മുഖര്‍ജി ആവശ്യപ്പെട്ടു.












Click it and Unblock the Notifications