Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധാ വിനോദ് രാജു എന്‍ഐഎ മേധാവി

ദില്ലി: തീവ്രവാദ ഭീഷണി മുന്‍നിര്‍ത്തി പുതുതായി രൂപവത്‌ക്കരിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ഡയറക്ടറായി മലയാളിയായ രാധാവിനോദ്‌ രാജുവിനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു.

എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ രാജു ഇപ്പോള്‍ ജമ്മു-കശ്‌മീര്‍ വിജിലന്‍സ്‌ ഡിജിപിയാണ്‌. 1975ലെ ഐപിഎസ്‌ കേഡറില്‍പ്പെട്ട രാജു നിലവിലെ പദവിയില്‍ നിന്നും ജൂണ്‍ 21ന്‌ വിരമിക്കാനിരിക്കെയാണ്‌ പുതിയ പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്‌.

രാജീവ്‌ ഗാന്ധി വധം, കാണ്ടഹാര്‍ വിമാന റാഞ്ചല്‍ എന്നിങ്ങനെ ഒട്ടേറെ സുപ്രധാനമായ കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും കഴിവും പരിഗണിച്ചാണ്‌ പുതിയ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുത്തതെന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ മുംബൈ ഭീകരാക്രമണ കേസിന്റെ അന്വേഷണം എന്‍ഐഎയ്‌ക്ക്‌ വിടില്ലെന്ന്‌ ചിദംബരം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്‌. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തിലാണ്‌ എന്‍ഐഎ നിയമം പാസാക്കിയത്‌.

ബോംബ്‌ സ്‌ഫോടനങ്ങള്‍, വിമാനങ്ങളും കപ്പലുകളും തട്ടിയെടുക്കല്‍, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും നേരെയുണ്ടാകുന്ന ഭീഷണികള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ എന്‍ഐഎയുടെ പരിധിയില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+