ഭ്രാന്തനെന്ന് വിളിച്ചവരോട് പടച്ചോന്‍ പൊറുക്കില്ല: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: നരേന്ദ്ര മോഡിയുടെ വികസന നയങ്ങളെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ ഭ്രാന്തനെന്ന് വിളിച്ചവരോട് പടച്ചോന്‍ പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി എംപി. വിവാദ പരാമര്‍ശത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ മുസ്ലീം യുവാക്കളാണ് തന്നെ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത്. അമേരിക്കയുടെ വികസന പാഠങ്ങള്‍ പ്രയോഗിക്കാമെന്ന ജോസഫ് സ്റ്റാലിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന ഇഎംഎസിന്റെയും ആശങ്ങളാണ് താന്‍ പിന്തുടരുന്നത്.
വികസനം സംബന്ധിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കണം. തന്റെ പരാമര്‍ശത്തിന് മുസ്ലീം സമുദായം എതിരാണെന്ന് കരുതുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിവാദ പരാമര്‍ശത്തോട് പ്രതികരിയ്‌ക്കവെ പാലൊളി മുഹമ്മദ് കുട്ടിയാണ് അബ്ദുള്ളക്കുട്ടിയെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്.












Click it and Unblock the Notifications