ജസ്റ്റിസ് കെ. ഹേമയുടെ കോലം കത്തിച്ചു.

'സഭാ നേതാക്കള്‍ക്ക് ഒത്താശ ചെയ്യുന്ന, അഭയാ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ജസ്റ്റിസ് ഹേമയുടെ കോലം ഞങ്ങള്‍ കത്തിക്കുന്നു' എന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊച്ചിയിലെ ഹൈക്കോടതി ജംഗ്‌ഷന് മുന്നില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് കോലം കത്തിച്ചത്.
അഭയ കേസില്‍ താന്‍ പുറപ്പെടുവിച്ച വിധിയെ വിലയിരുത്താന്‍ തനിയ്‌ക്കും സുപ്രീം കോടതിയ്‌ക്കും മാത്രമേ അധികാരമുള്ളുവെന്ന് മറ്റൊരു കേസിന്റെ വാദത്തിനിടെ ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. അഭയ കേസിന് മേല്‍നോട്ടം വഹിയ്‌ക്കുന്ന ജസ്‌റ്റിസ് ബസന്തിനെതിരെയുള്ള പരോക്ഷമായ പരാമര്‍ശങ്ങളും ജസ്റ്റിസ് ഹേമയുടെ ഭാഗത്തു നിന്നുണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications