കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റി ഗ്രൂപ്പ്‌ വിഭജിക്കുന്നു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ ചുവട്‌ പിഴച്ച ബാങ്കിംഗ്‌ രംഗത്തെ അതികായരായ സിറ്റി ഗ്രൂപ്പ്‌ വിഭജനത്തിനൊരുങ്ങുന്നു. സിറ്റി ഹോര്‍ഡിംഗ്‌സ്‌, സിറ്റി കോര്‍പ്പ്‌ എന്നിങ്ങനെ രണ്ട്‌ സ്ഥാപനങ്ങളായി സിറ്റി ഗ്രൂപ്പിനെ പുനക്രമീകരിയ്‌ക്കാനാണ്‌ സ്ഥാപന മേധാവികള്‍ ആലോചിയ്‌ക്കുന്നത്‌.

ബാങ്കിംഗ്‌ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സിറ്റി കോര്‍പ്പും കൂടുതല്‍ അപകട സാധ്യതയുള്ള നിക്ഷേപ ആസ്‌തികള്‍ കൈകാര്യം ചെയ്യുന്നത്‌ സിറ്റി ഹോര്‍ഡിംഗ്‌സും ആയിരിക്കും.

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിയ്‌ക്കുന്നതിന്റെ ഭാഗമായാണ്‌ ബാങ്കിന്റെ വിഭജനം എന്ന്‌ സിറ്റിഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വിക്രം പണ്ഡിറ്റ്‌ പറഞ്ഞു.

തകര്‍ച്ചയിലാണ്ട സിറ്റി ഗ്രൂപ്പിനെ കരകയറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ രക്ഷാ പദ്ധതിയില്‍ 45 ബില്യണ്‍ ഡോളര്‍ വക കൊള്ളിച്ചിരുന്നു.. ഇതിന്‌ പുറമെ കിട്ടാക്കടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 306 ബില്യണ്‍ ഡോളറിന്റെ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 8.29 ബില്യണ്‍ ഡോളറാണ്‌ ബാങ്കിന്‌ നഷ്ടം നേരിട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X