മായയ്ക്ക് മറക്കാനാകാത്ത പിറന്നാള്‍ സമ്മാനം
ലഖ്നൊ: മായാവതിയ്ക്കല്ലാതെ മറ്റേതെങ്കിലുമൊരു മുഖ്യമന്ത്രിയ്ക്ക് ഈ ഭാഗ്യം ഉണ്ടായിട്ടുണ്ടാകാന്‍ ഇടയില്ല. പിറന്നാള്‍ സമ്മാനമായി ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൊ നഗരത്തിന്റെ ഭാഗങ്ങളിലുമുള്ള ദമ്പതിമാര്‍ മറക്കാന്‍ കഴിയാത്ത പിറന്നാള്‍ സമ്മാനമാണ് മായാവതിയ്ക്ക് നല്‍കിയത്.
നാല്പതോളം ദമ്പതികള്‍ അവര്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത് തങ്ങളുടെ പ്രിയ്യപ്പെട്ട മുഖ്യമന്ത്രിയുടെ പേരാണ്. മായാവതിയുടെ അമ്പത്തിമൂന്നാം പിറന്നാള്‍ ദിനമായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പിറന്ന നാല്പതോളം കുഞ്ഞുങ്ങള്‍ക്കാണ് മായാവതി എന്ന് പേരിട്ടിരിക്കുന്നത്.
ബഹന്‍ജിയുടെ ധീരതയെയും ആത്മാര്‍ത്ഥതയെയും ആരാധിക്കുന്നതുകൊണ്ടാണ് താന്‍ കുഞ്ഞിന് മായാവതി എന്ന് പേരിട്ടിരിക്കുന്നതെന്ന് സുമന്‍ലത എന്ന അമ്മ പറഞ്ഞു. പല കുടുംബങ്ങളിലും അമ്മമാരോ മുത്തശ്ശിമാരോ ആണ് കുഞ്ഞുങ്ങള്‍ക്ക് മായാവതി എന്ന് പേരിടാന്‍ തീരുമാനിച്ചത്.
ഹിന്ദു, മുസ്ലിം ഭേദമില്ലാതെ പല കുടുംബങ്ങളും കുഞ്ഞുങ്ങള്‍ക്ക് മായാവതിയെന്ന് പേരിട്ടിട്ടുണ്ട്. ഹിന്ദു ദമ്പതിമാര്‍ കുട്ടികള്‍ക്ക് മായാവതി റാണി എന്ന് പേരിട്ടപ്പോള്‍ മുസ്ലിം കുടുംബങ്ങള്‍ മായാവതി ബാനു എന്നാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ലഖ്നൊവിലെ നാല് സര്‍ക്കാര്‍ ആശുപത്രികളാണ് നാല്പതോളം കുട്ടികള്‍ക്ക് മായാവതിയുടെ പേരിട്ടിരിക്കുന്നകാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദാരിദ്ര്യരേഖയ്ക്ക താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പിറന്നാള്‍ ദിനത്തില്‍ മായാവതി പ്രഖ്യാപിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications