യുവതിയെ അപമാനിച്ച അഭിഭാഷകന്‍ അറസ്റ്റില്‍
ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ഖാസിപൂരിയില്‍ യുവതിയെ അപമാനിച്ച അമ്പതുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്‌തു. ഒരു ഓട്ടോമൊബൈല്‍ സ്റ്റോറിലെ ജീവനക്കാരിയുടെ പരാതിയിന്മേലാണ് അരവിന്ദ് ദിവേദിയെന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്‌തത്.
ഓട്ടോമൊബൈല്‍ സ്‌റ്റോറില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലിചെയ്യുന്ന യുവതിയ്‌ക്ക് താമസിക്കാനായി അരവിന്ദ് സ്വന്തം വീട്ടിലെ ഒരു മുറി വാടകയ്‌ക്ക് ല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. മുറി കാണാനായി യുവതിയെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുകയും ചെയ്‌തു.
ഇതുപ്രകാരം ഇയാളുടെ വീട്ടില്‍ മുറി കാണാന്‍ പോയ യുവതിയെ ഇയാള്‍ അപമാനിക്കുകയായിരുന്നു. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയോട് ഇയാള്‍ അശ്ലീലം പറയുകയുംചെയ്‌തുവത്രേ. ഇയാളുടെ കയ്യില്‍നിന്നും രക്ഷപ്പെട്ടോടിയ യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
വീട്ടില്‍ നിന്നും ജോലിസ്ഥലത്തേയ്‌ക്ക് ദൂരക്കൂടുതലായതുകൊണ്ടാണത്രേ. യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിനടുത്ത് തന്നെ ഒരു വാടക മുറി അന്വേഷിച്ചത്. അറസ്റ്റിലായ അരവിന്ദ് ഫൈസാബാദ് സ്വദേശിയാണ്.












Click it and Unblock the Notifications