സ്‌ത്രീധനം നല്‍കാത്തതിന് ഭാര്യയെ മൊട്ടയടിച്ചു
ലഖ്‌നൊ: വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്‌ത്രീധനത്തുക മുഴുവന്‍ നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ച് തെരുവില്‍ നടത്തിച്ചു.
മാവു ജില്ലയിലെ മണിക്‌പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപത്തിയേഴുകാരിയായ ആശാ ദേവിയെയാണ് ഭര്‍ത്താവ് ഗുഞ്ചന്‍ പരസ്യമായി അപമാനിച്ചത്. ഈ ക്രൂരകൃത്യം നടത്താന്‍ ഗുഞ്ചന്റെ കുടുംബാംഗങ്ങളും കൂട്ടുനിന്നിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ആശയുടെ പിതാവ് രാംശങ്കര്‍ ആണ് സ്‌ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും മകളെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ പരാതിയിന്മേല്‍ ഗുഞ്ചനെയും ഇയാളുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്‌ച അമ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 18വയസ്സാകുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി മായാവതി പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ സ്‌ത്രീധന സമ്പ്രദായവും സ്‌ത്രീധന പീഡനവും തുടര്‍ക്കഥയാവുയാണ്. ഇതിനൊപ്പംതന്നെ ഇവിടെ പെണ്‍ഭ്രൂണഹത്യയും സാധാരണമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങില്‍ ശിശുമരണനിരക്കിന്റെ കാര്യത്തിലും ഉത്തര്‍പ്രദേശ് മുന്നിലാണ്.












Click it and Unblock the Notifications