രാഹുല്‍ ഒരുനാള്‍ പ്രധാനമന്ത്രിയാകും: സല്‍മാന്‍ ഖുര്‍ഷിദ്
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ മന്‍മോഹന് ശേഷം രാഹുല്‍ ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുക- അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിക്കും. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഹുലിന് ശക്തമായ കാഴ്‌ചപ്പാടുകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന് രാഹുല്‍ അടുത്തുതന്നെ അര്‍ഹനാകുമെന്നതില്‍ സംശയമില്ല. അതിന് വേണ്ട കരുത്താര്‍ജ്ജിക്കാന്‍ രാഹുലിന് സമയം നല്‍കണം. ഉചിതമായ സമയമാകുമ്പോള്‍ രാഹുല്‍ അധികാരം ഏറ്റെടുക്കുകതന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ് ശക്തനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്നും മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍വിദേശകാര്യ സഹമന്ത്രിയുമാണ് സല്‍മാന്‍ ഖുര്‍ഷിദ്.












Click it and Unblock the Notifications