കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഡോണയുടെ നഗ്നചിത്രം ലേലത്തിന്‌

  • By Staff
Google Oneindia Malayalam News

Madonna
ന്യൂയോര്‍ക്ക്‌: ലോകത്തിന്റെ ഹരമായ അമേരിക്കന്‍ പോപ്‌ താരം മഡോണയുടെ നഗ്നചിത്രം ലേലത്തിന്‌ വയ്‌ക്കുന്നു. ഈ ചിത്രത്തിന്‌ ഏകദേശം 10000 യുഎസ്‌ ഡോളറെങ്കിലും ലഭിച്ചേയ്‌ക്കുമെന്നാണ്‌ പ്രമുഖ ലേലക്കമ്പനിയായ ക്രിസ്റ്റീസിന്റെ കണക്കുകൂട്ടല്‍.

1979ല്‍ അതായത്‌ മഡോണയ്‌ക്ക്‌ 20 വയസ്സുള്ളപ്പോള്‍ എടുത്ത ചിത്രമാണിത്‌. ഫോട്ടോ സെഷനുവേണ്ടി നഗ്നയായി പോസ്‌ ചെയ്‌ത മഡോണയ്‌ക്ക്‌ അന്ന്‌ ലഭിച്ചത്‌ വെറും 25 ഡോളറായിരുന്നു.

പിന്നീട്‌ 1985ല്‍ പ്ലേബോയ്‌ മാഗസിന്റെ കവര്‍ ചിത്രമായി ഇത്‌ പ്രസിദ്ധീകരിച്ചിരുന്നു. മഡോണ ചിത്രങ്ങള്‍ ഏറ്റവും പൂര്‍ണമായി അവരുടെ നഗ്നത പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രമാണിതെന്ന്‌ ക്രിസ്റ്റീസ്‌ പറയുന്നു.

ഫെബ്രുവരി 12ന്‌ ന്യൂയോര്‍ക്കിലാണ്‌ ലേലം നടക്കുക. മഡോണയും ലേലത്തിനെത്തുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌. ഫ്രെഡ്‌ലാന്റര്‍ എന്ന പ്രശസ്‌ത ഫോട്ടോഗ്രാഫറാണ്‌ മോഡണയുടെ ഈ നഗ്നചിത്രം പകര്‍ത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X