ബുഷ് മനുഷ്യസ്‌നേഹിയാണെന്ന് ഒബാമ
വാഷിങ്‌ടണ്‍: അധികാരമൊഴിയാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മനുഷ്യസ്‌നേഹിയായ നല്ലമനുഷ്യനാണെന്ന് നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ.
എന്നാല്‍ അദ്ദേഹത്തിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ആ തെറ്റുകളുടെ ഫലമാണ് അമേരിക്കന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്നതെന്ന അഭിപ്രായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് അഭിമുഖത്തിലാണ് ബുഷിനെക്കുറിച്ച് ഒബാമ അഭിപ്രായപ്രകടനം നടത്തിയത്.
പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന് തീരുമാനമെടുക്കേണ്ടിവന്നിട്ടുണ്ട്. പല തീരുമാനങ്ങളും ശരിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തെറ്റായ പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടു. എന്റെ അനുഭവത്തില്‍ സ്വന്തം രാജ്യത്തെയും കുടുംബത്തെയും വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒബാമ ബുഷിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇറാഖ്, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലെ സൈനിക നടപടിയുടെ പേരിലാണ് ഒബാമ പ്രധാനമായും ബുഷിനെ വിമര്‍ശിച്ചത്. ബുഷിന്റെ പല നടപടികളും സമ്പന്നരെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ആ സമയത്ത് ഒബാമ ആരോപിച്ചിരുന്നു.












Click it and Unblock the Notifications