Get Updates
Get notified of breaking news, exclusive insights, and must-see stories!

101കാരിയെ 22കാരന്‍ പീഡിപ്പിച്ചു

ചന്ദ്രാപ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരില്‍ 101 വയസ്സുള്ള വൃദ്ധയെ 22കാരനായ യുവാവ്‌ മാനഭംഗപ്പെടുത്തി. ഷെര്‍ഗാവണ്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള സലോരി ഗ്രാമത്തില്‍ ജനുവരി 15നാണ്‌ സംഭവം നടന്നത്‌. ഗ്രാമവാസിയായ പുന്തലിക്‌ ഡോക്ക്‌ ആണ്‌ പ്രതിയെന്ന്‌ പോലീസ്‌ അറിയിച്ചു.

ജനുവരി 15ന്‌ രാത്രി 11 മണിയ്‌ക്കാണ്‌ വൃദ്ധ മാത്രം വീട്ടിലുള്ളപ്പോള്‍ ഇവിടെയെത്തിയ പുന്തലിക്‌ വൃദ്ധയെ മാനഭംഗപ്പെടുത്തുകയായിരുന്നു. തന്റെ മുതുമുത്തശ്ശിയുടെ പ്രായമുള്ള വൃദ്ധയെ യുവാവ്‌ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ്‌ മാനഭംഗപ്പെടുത്തിയത്‌.

സംഭവമറിഞ്ഞ വൃദ്ധയുടെ മകനാണ്‌ പോലീസില്‍ പരാതി നല്‌കിയത്‌. വൈദ്യപരിശോധനയില്‍ ഇവര്‍ മാനഭംഗത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു.

പരാതി ലഭിച്ച പിറ്റെ ദിവസം തന്നെ പോലീസ്‌ പ്രതിയെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട്‌ ഇയാള്‍ പോലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞു. വൈദ്യപരിശോധനയ്‌ക്ക്‌ ആശുപത്രിയില്‍ കൊണ്ടു വന്നപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്‌.

വൈദ്യ പരിശോധന നടത്തിയ ശേഷം കൈകഴുകാനായി കുളിമുറിയില്‍പോയ പ്രതി തന്ത്രപൂര്‍വം പോലീസിനെ കബളിപ്പിച്ച്‌ മുങ്ങുകയായിരുന്നു. പോലീസ്‌ ഇയാള്‍ക്കായി വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+