Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഹിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റ്‌ മരിച്ചു

മാഹി: പന്തക്കലില്‍ നടന്ന വ്യത്യസ്‌ത്ര അക്രമങ്ങളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റ്‌ മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പന്തോക്കാട്ടെ എകരപ്പറമ്പത്ത്‌ വീട്ടില്‍ മുള്ളന്റവിട രവീന്ദ്രന്‍ (സാമിക്കുട്ടി-45), ബിജെപി പ്രവര്‍ത്തകനായ കണ്ണടേന്റവിട ബാബു(50) എന്നിവരാണ്‌ മരിച്ചത്‌.

പന്തക്കലില്‍ ഹോട്ടല്‍ നടത്തുന്ന രവീന്ദ്രനെ മുഖംമൂടിയണിഞ്ഞ സംഘം ശനിയാഴ്‌ച രാതി എട്ടുമണിയോടെ ഹോട്ടലില്‍ കയറി വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രവീന്ദ്രനെ രക്ഷിക്കാനെത്തിയ സഹോദരന്‍ ദാമോദരനും വെട്ടേറ്റു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ സിപിഎം ആരോപിച്ചു.

രവീന്ദ്രന്‌ വെട്ടേറ്റ്‌ രണ്ട്‌ മണിക്കൂറിനകമാണ്‌ അയല്‍വാസിയായ ബാബുവിനെ വീട്ടില്‍ കയറി വെട്ടിയത്‌. തെങ്ങുകയറ്റ തൊഴിലാളിയായ ബാബുവിനെ ജനറല്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബുവിനെ ആക്രമിക്കുന്നത്‌ തടയാന്‍ ശ്രമിച്ച ഭാര്യ സതിയ്‌ക്കും വെട്ടേറ്റിട്ടുണ്ട്‌. സിപിഎം പ്രവര്‍ത്തകരാണ്‌ ആക്രമിച്ചതെന്ന്‌ ബിജെപി ആരോപിച്ചു.

രവീന്ദ്രന്റെ മരണത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹി, എരഞ്ഞോളി കതിരൂര്‍ പഞ്ചായത്തുകളിലും സിപിഎം ഞായറാഴ്‌ച ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

കണ്ണൂര്‍ കൊലപാതകങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+