കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
കണ്ണൂര്‍: മാഹിയില്‍ ശനിയാഴ്‌ച സിപിഎം ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു.
ഞായറാഴ്‌ച പുലര്‍ച്ചെ വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ തലശേരി പൊന്ന്യം നാമത്തുമുക്ക് സ്വദേശി പൊന്നമ്പത്ത് ബിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ബിജേഷിനെ വെട്ടുന്നത് തടയാനെത്തിയ അമ്മ തങ്കമണിയ്‌ക്കും വെട്ടേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊക്ലിയിലുണ്ടായ ബോംബേറില്‍ പോലീസ് വാഹനം തകര്‍ന്നു.
അതിനിടെ സിപിഎം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണമാണ്. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
സംഘര്‍ഷാവസ്ഥ നിലനില്‌ക്കുന്ന മാഹി, പന്തയ്‌ക്കല്‍ മേഖലകളില്‍ ഞായറാഴ്‌ച മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ കൊലപാതകങ്ങള്‍












Click it and Unblock the Notifications