കൊച്ചി മെട്രോ പ്രതിസന്ധിയില്‍
ദില്ലി: സ്വകാര്യ പങ്കാളിത്തമില്ലാതെ കൊച്ചി മെട്രോ റെയില്‍വെ പദ്ധതിയ്‌ക്ക് അംഗീകാരം നല്‌കില്ലെന്ന് ആസൂത്രണ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം കമ്മീഷന്‍ ഉടന്‍ തന്നെ പ്രധാനമന്ത്രിയെ അറിയിക്കുമെന്നുമാണ് കരുതപ്പെടുന്നത്.
വന്‍വിജയമായി മാറിയ ദില്ലി മെട്രോ മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.
ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ആസൂത്രണക്കമ്മീഷനോട് വിശദീകരണം തേടുകയായിരുന്നു. ഇക്കാര്യത്തിലാണ് കമ്മീഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി പദ്ധതി നടപ്പാക്കണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യ പങ്കാളിത്തം കൂടിയേ തീരുവെന്നാണ് ആസൂത്രണക്കമ്മീഷന്റെ നിലപാട്.
കൊച്ചി മെട്രോയ്‌ക്ക് ഈ സാമ്പത്തിക വര്‍ഷം പണം അനുവദിയ്‌ക്കാനാകില്ലെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications