വനിതാ താരങ്ങളെ അപമാനിച്ചു; 4 കോച്ചുമാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വനിതാതാരങ്ങളെ ശാരീരികമായി അപമാനിച്ചുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നാലു പരിശീലകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു.
രാജന്‍ ഡേവിഡ്, ഉദയകുമാര്‍, ബിജിലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ രണ്ട് പരിശീലകര്‍ക്കെതിരെ നേരത്തെ തന്നെ നപടിയെടുത്തിരുന്നുവെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അറിയിച്ചു.
ദേശീയ താരങ്ങളടക്കമുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൗണ്‍സിലിലെ 20ഓളം പരിശീലകര്‍ ലൈംഗിക ആരോപണം നേരിടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കായിക താരങ്ങളോട് അപമര്യാദയായാണ് പരിശീലകര്‍ പെരുമാറുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കായികരംഗത്തെ ഭാവി അവതാളത്തിലാകുമെന്ന് ഭയന്ന് ഇവരില്‍ പലരും പരാതിപ്പെടാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications