വികസനത്തിന് ശകുനം മുടക്കികളില്ല
പാലക്കാട്: കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ബിഇഎംഎല്‍ യൂണിറ്റിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു. പ്രതിരോധ മന്ത്രി എ.കെ ആന്റണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വികസനരംഗത്ത് ഇപ്പോള്‍ ശകുനംമുടക്കികള്‍ ഇല്ലെന്നും പ്രതിരോധ വകുപ്പിന്റെ കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വകാര്യ സംരംഭകരുമായി ചേര്‍ന്നുള്ള വ്യവസായങ്ങള്‍ക്ക് സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും വിഎസ് വ്യക്തമാക്കി.
മന്ത്രിമാരായ എ.കെ ബാലന്‍, എളമരം കരീം, എന്‍.എന്‍ കൃഷ്‌ണദാസ് എംപി തുടങ്ങിയ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. 226 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന ബിഇഎംഎല്‍ യൂണിറ്റില്‍ പ്രതിരോധ വകുപ്പിനാവശ്യമായ ഉപകരണങ്ങളാണ് നിര്‍മ്മിയ്‌ക്കുക. മികവിന്റെ അടിസ്ഥാനത്തില്‍ മിനി രത്ന പദവിയുള്ള സ്ഥാപനമാണ് ബിഇഎംഎല്‍. പ്രതിരോധ മേഖലയ്‌ക്കായി സംസ്ഥാനത്ത് നടപ്പാവുന്ന മൂന്നാമത്തെ പദ്ധതിയാണിത്.












Click it and Unblock the Notifications