300 യാത്രക്കാരുമായി കപ്പല്‍ മുങ്ങി
യെമന്‍: ഏദന്‍ കടലിടുക്കില്‍ 300 പേരുമായി സഞ്ചരിച്ചിരുന്ന കപ്പല്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. സൊമാലി, ഏത്യോപ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങിയതായി യെമന്‍ ആഭ്യന്തര വകുപ്പാണ് അറിയിച്ചത്.
തീരദേശ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കപ്പലില്‍ നിന്നും 110 പേര്‍ രക്ഷപ്പെട്ടതായി സൂചനകളുണ്ട്.
കഴിഞ്ഞ വര്‍ഷം 50,000ത്തോളം പേര്‍ സൊമാലിയ, ഏതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കടല്‍ മാര്‍ഗ്ഗം കുടിയേറിയിട്ടുണ്ട്. പ
ട്ടണിയും രാഷ്ട്രീയ അനശ്ചിതാവസ്ഥയുമാണ് അപകടം നിറഞ്ഞ കടല്‍ യാത്രയ്‌ക്കിറങ്ങാന്‍ ഇവരെ പ്രേരിപ്പിയ്‌ക്കുന്നത്.












Click it and Unblock the Notifications