എട്ടുവയസ്സുകാരിയ്ക്ക് തവള വരന്

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് തവള വരനായത്, വധുവാകട്ടെ ഒരു എട്ടുവയസ്സുകാരിയും. ഗ്രാമവാസികള്‍ക്ക് ആയുരാരോഗ്യം ലഭിക്കാനും ക്ഷുദ്രശക്തികളെ അകറ്റാനുമാണത്രേ തവളക്കല്യാണം നടത്തിയത്.
ഗ്രാമത്തിലെ എട്ടുവയസ്സുകാരിയായ ആര് വിഘ്നേശ്വരിയാണ് വധുവായത്. ഇവിടത്തെ ഒരു ദേവീക്ഷേത്രത്തിലെ കുളത്തില്‍ നിന്നാണ് വരനായ തവളയെ പിടികൂടിയത്. ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ജനങ്ങള്‍ തവള വരന്റെ ബന്ധുക്കളായി കല്യാണത്തിനെത്തി.
അലങ്കരിച്ചൊരുക്കിയ വധുവിനെ ക്ഷേത്രക്കുളക്കടവില്‍ കൊണ്ടുവന്നാണ് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വിവാഹച്ചടങ്ങുകള്‍ നടത്തിയത്. തവള വരന് വധുവിനെ താലിചാര്‍ത്താന്‍ കഴിയാത്തതിനാല്‍ ആ കര്‍മ്മം നിര്‍വ്വഹിച്ചത് ക്ഷേത്രത്തിലെ പുരോഹിതനാണ്.
വിവാഹശേഷം അതിഥികളെല്ലാം വരനെയും വധുവിനെയും അനുഗ്രഹിച്ച് സമ്മാനമായി പണവും നല്കി. കല്യാണത്തിന് ശേഷം സദ്യയും ഒരുക്കിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം വരനായ തവളയെ ക്ഷേത്രക്കുളത്തിലേയ്ക്കുതന്നെ വിട്ടയച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇത്തരം സമ്പ്രദായം നിലവിലുണ്ടെന്നും ഇങ്ങനെ ചെയ്താല്‍ ആരാധനാ മൂര്‍ത്തിയായ മാരിയമ്മന്‍ തങ്ങളെ ദുഷ്ടശക്തികളില്‍ നിന്നും രക്ഷിക്കുമെന്നും ഗ്രാമത്തിലെ ഒരു വൃദ്ധസ്ത്രീ പറഞ്ഞു.
മുമ്പ് ഗ്രാമത്തില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു. ഈ സമയത്ത് രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഗ്രമവാസികളില്‍ ഒരാളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട മാരിയമ്മന്‍ ഇത്തരത്തിലുള്ള വിശുദ്ധ വിവാഹം വര്‍ഷം തോറും നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രേ.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications