ലഷ്‌കര്‍ ജിഹാദ് അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ദില്ലി: തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതായി സൂചന. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലഷ്‌കര്‍ വക്താവ് അബ്ദുള്ള ഗസ്‌നാവിസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
കശ്‌മീരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ലഷ്‌കര്‍ തയ്യാറായേയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കശ്‌മീരിന്റെ സ്വാതന്ത്ര്യത്തിനായി ജിഹാദ് യുദ്ധം നടത്തുമെന്ന് കശ്‌മീരിലെ ലഷ്‌കര്‍ തലവനായ ഖ്വാരി അബ്ദുള്‍ വാഹിദ് 1999ല്‍ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ മുതിര്‍ന്ന വക്താവായ ഹാഫിസ് സയീദ് ക2008ല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ജിഹാദ് യുദ്ധം അവസാനിപ്പിക്കാമെന്ന രീതിയില്‍ ലഷ്‌കര്‍ നേതാവ് സൂചന നല്‍കിയത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗസ്‌നവിന്റെ പ്രസ്‌താവന സംഘടയുടെ പരമോന്നത നേതൃത്വത്തിന്റെ സമ്മതത്തോടെയാണോ എന്നകാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.
ലഷ്‌കറിന്റെ പോഷക സംഘടനയായ ജമാ അത്ത് ഉദ് ദാവ യുഎന്‍ നിരോധനത്തെത്തുടര്‍ന്ന് ലഷ്‌കറില്‍ നിന്നും അകലുന്നതായും സൂചനയുണ്ട്. യുഎന്‍ നിരോധനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്.
ലഷ്‌കറിന്റെ ഉയര്‍ന്ന നേതാക്കളുമായി തങ്ങളുടെ സംഘടനയ്‌ക്ക് ബന്ധമില്ലെന്ന് ജമാഅത്ത് വക്താവ് അബ്ദുള്ള മുംതാസിര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുംബൈ ആക്രമണത്തിന് ശേഷമുണ്ടായ രാജ്യാന്തര സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി ലഷ്‌കര്‍ വഴികള്‍ തേടിത്തുടങ്ങിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും സൂചന നല്‍കുന്നുണ്ട്.












Click it and Unblock the Notifications