വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെടിവച്ച് യുവാവ് ആത്മഹത്യചെയ്‌തു
ദില്ലി: വിവാഹാഭ്യര്‍ത്ഥ നിരസിച്ച ഇരുപത്തിരണ്ടുകാരിയെ യുവാവ് വെടിവച്ചു. യുവാവ് പിന്നീട് സ്വയം വെടിവച്ച് മരിച്ചു. മധ്യദില്ലിയിലെ ന്യൂ രാജേന്ദ്ര നഗറില്‍ താമസിക്കുന്ന ഉമാറാണിയ്‌ക്കാണ് വെടിയേറ്റത്. മരിച്ച സഞ്‌ജയ് അഗര്‍വാള്‍ എന്‍ജിനീയറാണ്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഉമ എംടിഎന്‍എല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ സഞ്‌ജയും ഇവരുടെ വീട്ടിലെത്തുകയായിരുന്നു. വിവാഹക്കാര്യം പറഞ്ഞ് രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സഞ്‌ജയ് ഉമയ്‌ക്കുനേരെ രണ്ടുവട്ടം നിറയൊഴിയ്‌ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ ഉമാറാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തോളമായി ഉമ ഒരു വീട്ടില്‍ പെയിങ് ഗസ്റ്റായി താമസിച്ചുവരുകയാണ്. ഉമയെ കാണാനായി ഒരു ബൊക്കെയുമായിട്ടാണ് സഞ്‌ജയ് വീട്ടിലെത്തിയതെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു.
ഉമയുടെ മുറിയില്‍വച്ചായിരുന്നുവത്രേ വാക്കേറ്റവും വെടിവയ്‌പും നടന്നത്. വീട്ടുടമയും ഭാര്യയും മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഉമയെയാണ് കണ്ടത്. വീട്ടുടമയെ കണ്ട സഞ്‌ജയ് അതേതോക്കുകൊണ്ട് സ്വയം തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കഴുത്തിലും നെഞ്ചിലുമാണ് ഉമയ്‌ക്ക് വെടിയേറ്റത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ഇരുവരും. ഇവര്‍ സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നുവത്രേ.












Click it and Unblock the Notifications