രാമലിംഗരാജുവിന്റെ കുപ്രസിദ്ധി നെറ്റില്‍ ഒബാമയെ പിന്തള്ളി
ദില്ലി: സാമ്പത്തിക ക്രമക്കേടിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ കുപ്രസിദ്ധി നേടിയ സത്യം കമ്പ്യൂട്ടേര്‍സിന്റെ മുന്‍ ചെയര്മാന് രാമലിംഗരാജു വെബ് സെര്‍ച്ചിലും മുന്നില്‍.
അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളിയാണ് നെറ്റില്‍ രാജു താരമായിരിക്കുന്നത്. ജനുവരിമാസത്തില്‍ ഇതുവരെയുള്ള കണക്കുകളാണ് ഇന്റര്‍നെറ്റില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പേര് രാജുവിന്റേതാണെന്ന് വെളിപ്പെടുത്തുന്നത്.
ജനുവരി ആദ്യവാരത്തില്‍ രാജുവും ഒബാമയും സെര്‍ച്ചില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നുവത്രേ. എന്നാല്‍ സത്യം ക്രമക്കേട് ഏറ്റുപറഞ്ഞ് രാജു രാജിവച്ചദിവസം അതായത് ജനുവരി ഏഴിന് കാര്യങ്ങള്‍ ആകെ മാറിമറിയുകയായിരുന്നു.
ഈ ദിവസം മാത്രം ഒബാമയേക്കാള്‍ പത്തുമടങ്ങ് മുന്‍തൂക്കമാണ് സെര്‍ച്ചില്‍ രാജു നേടിയത്. ഇപ്പോഴും ഒബാമയേക്കാള്‍ നേരിയ തോതില്‍ രാജുതന്നെയാണത്രേ മുന്നില്‍.
രാമലിംഗരാജുവിന്റെ ജന്മദേശമായ ആന്ധ്രയില്‍ നിന്നുതന്നെയുള്ള ആളുകളാണത്രേ നെറ്റില്‍ രാജുവിന് വേണ്ടി ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, സിംഗപ്പൂര്‍, ഫിന്‍ലാന്റ്, യുഎസ്, പോളണ്ട്, യുകെ, ആസ്ത്രേലിയ, കാനഡ, ജര്‍മ്മനി, എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളും രാമലിംഗരാജുവിന്റെ പേര് നെറ്റില്‍ തിരഞ്ഞിട്ടുണ്ട്.
നഗരങ്ങളില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സത്യത്തിന്റെ ആസ്ഥാനമായ ഹൈദരബാദാണ്. ഇതിന് പിന്നാലെ ചെന്നൈ, ബാംഗ്ലൂര്‍, പുനെ, മുംബൈ, ദില്ലി എന്നീ നഗരങ്ങളാണുള്ളത്. ഒബാമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ തിരഞ്ഞത് തമിഴ്നാട്ടില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications