Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം: രാജുവിന്റെ ജാമ്യാപേക്ഷ 22ന്‌ പരിഗണിയ്‌ക്കും

ഹൈദരാബാദ്‌: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന്‌ അറസ്റ്റിലായ സത്യം കമ്പ്യൂട്ടേര്‍സ്‌ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗരാജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന്‌ കോടതി 22വരെ നീട്ടിവച്ചു.

രാമലിംഗരാജുവിന്റെ സഹോദരന്‍ രാമരാജു, കമ്പനിയുടെ മുന്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ്‌ വദ്‌ലമണി എന്നിവരുടെയും ജാമ്യ ഹര്‍ജി 22ലേയ്‌ക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇവര്‍ മൂന്നുപേരെയും വിട്ടുകിട്ടാനായി സെക്യൂരിറ്റി ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച അപേക്ഷയും 22ന്‌ പരിഗണിയ്‌ക്കും.

ജനുവരി ഒന്‍പതിന്‌ അറസ്റ്റിലായ രാജുവും സഹോദരനും ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസുമായി സഹകരിക്കുന്നുണ്ടെന്നാണ്‌ സൂചന.

ചോദ്യം ചെയ്യുമ്പോള്‍ ഇവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കരുതെന്നും രാജുവിന്റെ അഭിഭാഷകനായ ഭരത്‌ കുമാറിന്റെ സാന്നിധ്യത്തില്‍ മാത്രമേ അദ്ദേഹത്തെ ചോദ്യം ചെയ്യാവൂ എന്നും ഹൈദരാബാദ്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

ഇതിനിടെ കേസന്വേഷണത്തില്‍ സൈബര്‍ വിദഗ്‌ധര്‍ ആന്ധ്രപ്രദേശ്‌ ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സഹിയിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്‌.

ഇ-മെയില്‍ മുഖാന്തരം രാജു നടത്തിയ ഇടപാടുകളും ആശയവിനിമയങ്ങളും കണ്ടെത്താനാണ്‌ സൈബര്‍ വിദഗ്‌ധര്‍ സഹായിക്കുക. കഴിഞ്ഞ ഒരുമാസം തനിക്ക്‌ ലഭിച്ചതും താന്‍ അയച്ചതുമായ എല്ലാ ഇ-മെയിലുകളും രാജു ഡിലിറ്റ്‌ ചെയ്‌ത്‌ കളഞ്ഞിട്ടുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+