അഭയ: നാര്‍ക്കോ സിഡികള്‍ 22ന് ശേഷം കണ്ടെടുക്കും
കൊച്ചി: അഭയ കേസില്‍ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്റെ യഥാര്‍ത്ഥ സിഡികള്‍ ഈ മാസം 22ന് ശേഷം കണ്ടെടുക്കുമെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നിന്നും സിഡികള്‍ കണ്ടെടുക്കാനാണ് സിബിഐ അന്വേഷണ സംഘം തീരുമാനിച്ചിരിയ്‌ക്കുന്നത്. നാര്‍ക്കോ പരിശോധനയ്‌ക്ക് നേതൃത്വം നല്‌കിയ ഡോ. മാലിനി അവധിയിലാണെന്നും 22ന് മാത്രമേ തിരികെ ജോലിയില്‍ പ്രവേശിക്കുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ ലാബ് അധികൃതര്‍ നാര്‍ക്കോ അനാലിസിസ് സിഡികളില്‍ തിരമറി നടത്തിയെന്ന് നിരീക്ഷിച്ചിരുന്നു. യഥാര്‍ത്ഥ സിഡികള്‍ കണ്ടെത്താന്‍ സിബിഐ ശ്രമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications