കേരള കൗമുദിക്കെതിരെ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു
കൊച്ചി: അഭയ കേസില്‍ കോടതി നടപടികളെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരള കൗമുദി ദിനപത്രത്തിനെതിരായ കോടതിയലക്ഷ്യ കേസ് തുടരേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചു.
കേസെടുക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസുമാരായ ബാലകൃഷ്‌ണന്‍ നായര്‍, സുരേന്ദ്ര മോഹന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് തീരുമാനമെടുത്തത്. ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്‌ജിമാരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണിതെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.
കേരള കൗമുദിക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാനുള്ള നീക്കത്തെ അഡ്വക്കേറ്റ് ജനറലും എതിര്‍ത്തിരുന്നു. പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം പൊതുജനന്മയ്‌ക്ക് വേണ്ടിയാണെന്നും കോടതി നടപടിക്രമങ്ങള്‍ ശരിയല്ലാത്തതിനാല്‍ കേസിന് നിലനില്‌പില്ലെന്നും എജി ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദമാണിപ്പോള്‍ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചിരിയ്‌ക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 18ന് കേരള കൗമുദി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന മുഖപ്രസംഗമാണ് വിവാദമായി മാറിയത്.












Click it and Unblock the Notifications