ഇ. ബാലാനന്ദന്‍ അന്തരിച്ചു

ശ്വാസകോശാര്‍ബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലെ തൊളിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇദ്ദേഹം പാര്‍ട്ടിക്കാര്‍ക്കിടയില്‍ സാമി എന്നാണ് അറിയപ്പെടുന്നത്.
ഇഎംഎസിനും എകെജിയ്‌ക്കും ശേഷം കേരളത്തില്‍ നിന്നും പൊളിറ്റ് ബ്യൂറോയില്‍ എത്തിയ നേതാവാണ് ബാലാനന്ദന്‍. പത്താം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു അദ്ദേഹത്തെ പിബിയിലേയ്‌ക്ക് തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയില്‍ സിഐടിയുവിനെ വളര്‍ത്തിയെടുക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
ബീഹാര്‍, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി, ടെലികോം ജീവനക്കാരെ സംഘടിപ്പിച്ചത് ഇദ്ദേഹമാണ്. കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ജനിച്ച ഇദ്ദേഹം ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇദ്ദേഹത്തിന്റെ ആത്മകഥ ഏതാനും ദിവസങ്ങള്‍ മുമ്പാണ് പ്രകാശനം ചെയ്‌തത്.












Click it and Unblock the Notifications