എം ആര്‍ മുരളിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച നടത്തി
ഷൊര്‍ണ്ണൂര്‍: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ജനകീയ വികസന സമിതി ചെയര്‍മാന്‍ എം.ആര്‍ മുരളിയുമായി കൂടിക്കാഴ്‌ച നടത്തി.
പാലക്കാട്ടേക്ക് പോകുന്നതിനിടെ ഞായറാഴ്‌ച രാവിലെയാണ് ഉമ്മന്‍ ചാണ്ടി മുരളിയുമായി കൂടിക്കാഴ്‌ച നടത്താന്‍ സമയം കണ്ടെത്തിയത്.
15 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ സ്വീകരിയ്‌ക്കേണ്ട നിലപാടിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് കരുതപ്പെടുന്നത്. ഷൊര്‍ണൂര്‍ നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനകീയ വികസനസമിതിയെ സഹായിക്കാനായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
നഗരസഭയിലെ സഹകരണം തുടര്‍ന്ന് പോകാന്‍ ഇരുകൂട്ടരും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ പരാജയം നേരിട്ടിരുന്നു.












Click it and Unblock the Notifications